Advertisment

കോവിഡ് 19: ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ശൃംഖലയുമായി സഹകരിച്ച് ലുലു ഹോം ഡെലിവറി ആരംഭിച്ചു.

author-image
admin
New Update

റിയാദ്: കൊറോണയെ ചെറുക്കുന്നതിന് സൗദിഅറേബ്യ എര്‍പെടുത്തിയിട്ടുള്ള രാജ്യമെമ്പാടു മുള്ള നിലവിലെ കർഫ്യൂ നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, 2020 മാർച്ച് 29,  ലുലു റിയാദ്, സൗദി അറേബ്യ വിവിധ ഓണ്‍ലൈന്‍ ഡെലിവറി പങ്കാളികളുമായി കൈകോർത്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് പല ചരക്ക് സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കുന്നു.

Advertisment

publive-image

പുതിയ സംരംഭത്തിന്റെ ഭാഗമായി, ഉപഭോക്താക്കള്‍ക്ക് ഇപ്പോൾ പലചരക്ക് സാധനങ്ങൾ ജനപ്രിയ ആപ്ലിക്കേഷനുകളായ ഹംഗർ സ്റ്റേഷൻ, ടു യു, കരീം ആന്‍ഡ് , വാസൽ എന്നീ ഭക്ഷ്യ വിതരണ ഓണ്‍ലൈന്‍ സംവിധാനം വഴി ഓർഡർ ചെയ്യാൻ കഴിയും. അവശ്യവസ്തുക്കളുടെയും ദിവസേനയുള്ള പലചരക്ക് സാധനങ്ങളുടെയും ഒരു പ്രത്യേക പട്ടിക ലുലു ഒരുക്കിയിട്ടുണ്ട് അതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ പലചരക്ക് സാധനങ്ങള്‍ ചെയ്യാനും വീട്ടുവാതിൽക്കൽ വേഗത്തിൽ ഡെലിവറി സാധ്യമാക്കാനും കഴിയും

നിലവിലെ  കോവിഡ് 19 കൊറോണ വൈറസ്‌ വ്യാപനത്താല്‍ എര്‍പെടുത്തിയിട്ടുള്ള വിലക്കു കള്‍ മൂലം സാമുഹിക അകലം പാലിക്കുക എന്നുള്ള ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം പാലിക്കു ന്നതിനായും സുരക്ഷക്കായും , രാജ്യത്തിലെ താമസക്കാർക്ക് അവരുടെ അവിശ്യസാധന ഓർഡറു കൾ എത്രയും വേഗം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ വഴികളും ഞങ്ങള്‍ തേടുകയാണ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകൾക്ക് പുറമെ, ഓൺലൈൻ ഷോപ്പിംഗ് ഓർഡറു കളുടെയും വിതരണം വേഗത്തിലാക്കാൻ ആരാമെക്സ്, സാംസ, നിരവധി റെന്റ് എ കാര്‍ കമ്പനികള്‍ എന്നിവരുമായി സഹകരിച്ചുകൊണ്ട് ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ സമയ ക്രമത്തിനുള്ളില്‍ വീട്ടിലെത്തിച്ചു നല്‍കുമെന്ന് ലുലു ഹൈപ്പര്‍ മാര്‍കെറ്റ് സൗദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്‌ പറഞ്ഞു.

ചില്ലറവ്യാപാരരംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന ലുലു ഗ്രൂപ്പ്‌ കൊറോണ വ്യാപനം തടയുന്ന തിനായി സൗദി ആരോഗ്യമന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചു കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് സ്റ്റോറുകളും, വെയർ‌ഹൗസുകളും ഒപ്പം മാനേജ്മെന്റ്, തൊഴി ലാളികള്‍ എല്ലാവര്‍ക്കും ശുചിത്വം, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പുവരുത്തിയാണ് പ്രവര്‍ത്തിക്കുന്നത്, ഒപ്പം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ലഭിക്കുന്ന പിന്തുണക്കും സഹകരണത്തിനും പ്രത്യേകം നന്ദി പറയുന്നതായും ഷെഹീം മുഹമ്മദ്‌ കൂട്ടിച്ചേര്‍ത്തു.

Advertisment