Advertisment

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെയും പാകിസ്ഥാനെയും മറികടന്ന് മഹാരാഷ്ട്ര; പുതിയതായി രോഗം സ്ഥിരീകരിച്ചത് 8139 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 2.46 ലക്ഷം പിന്നിട്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ശനിയാഴ്ച 8139 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 246600 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രോഗവ്യാപനം രൂക്ഷമായിരുന്ന ഇറ്റലിയെയും പാകിസ്ഥാനെയും മഹാരാഷ്ട്ര മറികടന്നു. ഇറ്റലിയില്‍ 242827 പേര്‍ക്കും പാകിസ്ഥാനില്‍ 246351 പേര്‍ക്കുമാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

മരണനിരക്കും മഹാരാഷ്ട്രയില്‍ കുതിച്ചുയരുകയാണ്. 223 മരണമാണ് പുതിയതായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 10116 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

4360 പേര്‍ ശനിയാഴ്ച സംസ്ഥാനത്ത് രോഗമുക്തി നേടി. ഇതുവരെ 136985 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 99202 പേര്‍ നിലവില്‍ ചികിത്സയിലാണ്. മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 91745 ആയും മരണസംഖ്യ 5244 ആയും ഉയര്‍ന്നു.

Advertisment