Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിലേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 11111 പേര്‍ക്ക്; മരണസംഖ്യ ഇരുപതിനായിരം കടന്നു‌

New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ആറു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 11111 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 595865 ആയി.

മഹാരാഷ്ട്രയിലെ മരണസംഖ്യയും വര്‍ധിക്കുകയാണ്. പുതുതായി 288 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 20037 ആയി വര്‍ധിച്ചു. 24 മണിക്കൂറിനിടയില്‍ 8837 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 417123 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 158395 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ പൂനെ മുംബൈയെ മറികടന്നു. 130606 പേര്‍ക്കാണ് പൂനെയില്‍ ഇതുവരെ രോഗം ബാധിച്ചത്. ഇന്ന് 3088 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ 128726 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

Advertisment