Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.66 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 9251 പേര്‍ക്ക്; 257 മരണവും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 366368 ആയി. ഇന്ന് 9251 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 257 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 13389 ആയി ഉയര്‍ന്നു.

7227 പേര്‍ ഇന്ന് കൊവിഡ് മുക്തരായി. 207194 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 145481 പേര്‍ നിലവില്‍ ചികിത്സയിലാണ്. മുംബൈയില്‍ മാത്രം മരണസംഖ്യ ആറായിരം പിന്നിട്ടു. ഇന്ന് 52 പേര്‍ മരിച്ചതോടെ മുംബൈയിലെ മരണസംഖ്യ 6036 ആയി.

Advertisment