Advertisment

7717 പേര്‍ക്ക് കൂടി കൊവിഡ്; മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.91 ലക്ഷം കടന്നു; മുംബൈയില്‍ പ്രതിദിന രോഗനിരക്ക് കുറയുന്നു; പൂനെയില്‍ രോഗവ്യാപനം അതിരൂക്ഷം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ 7717 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 391440 ആയി. പുതുതായി 282 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 14165 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയില്‍ രോഗമുക്തി നിരക്കും വര്‍ധിക്കുന്നുണ്ട്. ഇന്ന് 10333 പേര്‍ കൊവിഡ് മുക്തരായി. ഇതുവരെ 232277 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 144694 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രോഗവ്യാപനം അതിരൂക്ഷമായിരുന്ന മുംബൈയില്‍ പ്രതിദിന കൊവിഡ് നിരക്ക് കുറയുന്നതായുള്ള ആശ്വാസകരമായ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇന്ന് 700 പേര്‍ക്കാണ് മുംബൈയില്‍ രോഗം സ്ഥിരീകരിച്ചത്. 55 മരണവും റിപ്പോര്‍ട്ട് ചെയ്തു.

മുംബൈയില്‍ ഇതുവരെ 110882 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 6187 പേര്‍ മരിക്കുകയും ചെയ്തു. അതേസമയം, പൂനെയില്‍ പ്രതിദിന രോഗനിരക്ക് രൂക്ഷമാവുകയാണ്. ഇന്ന് 2195 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ പൂനെയിലെ കൊവിഡ് ബാധിതരുടെ എണ്ണം 80325 ആയി.

Advertisment