Advertisment

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 7827 കൊവിഡ് പോസിറ്റീവ് കേസുകളും 173 മരണവും; രോഗബാധിതരുടെ എണ്ണം 2.54 ലക്ഷം പിന്നിട്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 254427 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 7827 പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇന്ന് 173 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 10289 ആയി.

3340 പേരാണ് ഞായറാഴ്ച മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയത്. ഇതുവരെ 140325 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 103516 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ മാത്രം ഇന്ന് 1243 കൊവിഡ് കേസുകളും 44 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 92988 ആയും മരണസംഖ്യ 5288 ആയും ഉയര്‍ന്നു.

Advertisment