Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; പുതിയതായി രോഗം സ്ഥിരീകരിച്ചത് 12248 പേര്‍ക്ക്; ആകെ രോഗബാധിതരുടെ എണ്ണം 5.15 ലക്ഷം പിന്നിട്ടു

New Update

publive-image

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 12248 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 515332 ആയി.

390 മരണമാണ് ഞായറാഴ്ച മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. 17757 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. പുതിയതായി 13348 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായി. 351710 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 145558 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment