Advertisment

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9518 പേര്‍ക്ക്; രോഗബാധിതരുടെ എണ്ണം 3.10 ലക്ഷം പിന്നിട്ടു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 9518 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 310455 ആയി. 258 മരണവും ഇന്ന് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 11854 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

3906 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ മഹാരാഷ്ട്രയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 169569 ആയി. 128730 പേര്‍ നിലവില്‍ കൊവിഡ് ചികിത്സയിലാണ്.

മുംബൈയില്‍ മാത്രം 1038 കൊവിഡ് പോസിറ്റീവ് കേസുകളും 64 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 101388 ആയും മരണസംഖ്യ 5714 ആയും ഉയര്‍ന്നു.

Advertisment