Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.30 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6875 പേര്‍ക്ക്‌

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 230599 ആയി. 24 മണിക്കൂറിനിടെ 6875 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇന്ന് 219 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 9667 ആയി ഉയര്‍ന്നു.

4067 പേര്‍ കൂടി വ്യാഴാഴ്ച കൊവിഡ് മുക്തരായി. 127259 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 93654 പേര്‍ നിലവില്‍ ചികിത്സയിലാണ്.

മുംബൈയില്‍ മാത്രം 1268 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മുംബൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 89124 ആയി. 5132 പേര്‍ ഇതുവരെ മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

Advertisment