Advertisment

ബൈക്കിലും കാറിലും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ മാസ്‌ക് നിര്‍ബന്ധമില്ല; ബംഗളൂരു കോര്‍പ്പറേഷന്റെ പുതിയ മാര്‍ഗനിര്‍ദേശം

New Update

ബംഗളൂരു: ബൈക്കിലും കാറിലും ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് ബംഗളൂരു കോര്‍പ്പറേഷന്‍. കാറില്‍ ഓടിക്കുന്നയാളെക്കൂടാതെ മറ്റുയാത്രക്കാരുണ്ടെങ്കില്‍ നിര്‍ബന്ധമായും മുഴുവന്‍ യാത്രക്കാരും മാസ്‌ക് ധരിക്കണം. ബൈക്കില്‍ പുറകില്‍ ആളുണ്ടെങ്കില്‍ മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കോര്‍പ്പറേഷന്‍ മാര്‍ഷല്‍മാര്‍ പിഴചുമത്തുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കോര്‍പ്പറേഷന്റെ നിര്‍ദേശം.

Advertisment

publive-image

വ്യായാമത്തിന്റെ ഭാഗമായി നടക്കുന്നവര്‍ക്കും ഓടുന്നവര്‍ക്കും മാസ്‌ക് വേണ്ടെന്ന് നേരത്തേ കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചായിരുന്നു നിര്‍ദേശം. ബൈക്കില്‍ പോകുമ്പോള്‍ ഹെല്‍മെറ്റിനൊപ്പം മാസ്‌ക് ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബൈക്ക് യാത്രക്കാരും പരാതിപ്പെട്ടിരുന്നു.

മാസ്‌ക് ധരി്ച്ചില്ലെങ്കില്‍ നൂറുരൂപമുതലാണ് പിഴയീടാക്കുന്നത്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കോര്‍പ്പറേഷന്‍ നിയോഗിച്ച മാര്‍ഷല്‍മാര്‍ക്കാണ് പിഴയീടാക്കാനുള്ള ചുമതല. ഇതുവരെ 83,673 പേരില്‍നിന്നായി 1.6 കോടിരൂപയാണ് കോര്‍പ്പറേഷന്‍ പിഴയായി ഈടാക്കിയത്.

covid 19 mask covid 19 mask
Advertisment