Advertisment

അയവില്ലാതെ വൈറസ് വ്യാപനം; മഹാരാഷ്ട്രയില്‍ 12 ലക്ഷം കടന്നു; തമിഴ്‌നാട്ടില്‍ ജീവന്‍ നഷ്ടമായത് 8,811പേര്‍ക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നും ഇരുപതിനായിരത്തിന് പുറത്ത് രോഗികള്‍. 20,598പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 26,408പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്ത് രോബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു.

Advertisment

12,08,644പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,84,341പേര്‍ രോഗമുക്തരായി. 32,671പേരാണ് മരിച്ചത്. 2,91,238പേര്‍ ചികിത്സയിലുണ്ട്.

publive-image

വ്യാപനം അതിരൂക്ഷമായി തുടരുന്ന മറ്റൊരു സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ഇന്ന് 5,516പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 5,306പേര്‍ രോഗമുക്തരായി. 60പേരാണ് മരിച്ചത്. 5,41,993പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ ആകെ രോഗം ബാധിച്ചത്. 4,86,479പേര്‍ രോഗമുക്തരായി. 8,811പേരാണ് ആകെ മരിച്ചത്. 46,703പേര്‍ ചികിത്സയിലാണ്.

കര്‍ണാടകയില്‍ ഇന്ന് 8,191 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 8,611 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗമുക്തി. 101 പേരാണ് ഇന്ന് കര്‍ണാടകയില്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,023 ആയി.

ഇതോടെ കര്‍ണാടകയിലെ മൊത്തം രോഗികളുടെ എണ്ണം 5,19,537ആയി. 4,13,452 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടു. 98,043ആണ് ആക്ടീവ് കേസുകള്‍.

ആന്ധ്രയിലും കോവിഡ് വ്യാപനത്തിന് ശമനമില്ലാതെ തുടരുകയാണ്. 24 മണിക്കൂറിനിടെ 7738 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഈ സമയത്ത് 57 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് ആന്ധ്രാ ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 6,25,514 ആയി ഉയര്‍ന്നു. ഇതില്‍ 5,41,319 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്നുമാത്രം 10,608 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.നിലവില്‍ 78,836 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ 78,836 ആയി ഉയര്‍ന്നു.

covid 19 mumbai
Advertisment