Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7827 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ താനെയില്‍, മുംബൈ തൊട്ടു പിന്നാലെ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 7827 പേര്‍ക്കാണ്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 254427 ആയി. ഇന്നലെ 173 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 10289 ആയി.

Advertisment

publive-image

താനെയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്. 2382 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ താനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 61869 ആയി. മുംബൈയില്‍ ഇന്നലെ 1243 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ ആകെ രോഗബാധിതരുടെ എണ്ണം 92988 ആയി.

ഇന്നലെ മുംബൈയില്‍ മാത്രം മരിച്ചത് 44 പേരാണ്. താനെയില്‍ 48 പേരും മരിച്ചു. പൂനെയില്‍ 37 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 1769 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ പൂനെയിലെ ആകെ രോഗബാധിതരുടെ എണ്ണം 39125 ആയി.

latest news covid 19 covid death covid 19 mumbai all news corona death
Advertisment