Advertisment

കോവിഡ്​ ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗൊരഖ്പുർ: ഉത്തർ പ്രദേശിൽ കോവിഡ്​ ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി.  ഗൊരഖ്​പുരിലെ ബിആർഡി മെഡിക്കൽ കോളജിലാണ്​ സംഭവം.

Advertisment

ഒരുകുട്ടിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും​ ആരോഗ്യ പ്രശ്​നങ്ങൾ ഇല്ലെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ അറിയിച്ചു.

publive-image

ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയായ യുവതിയെ കോവിഡ്​ പോസിറ്റീവായതിനെ തുടർന്ന്​ ചൊവ്വാഴ്​ച രാത്രി മെഡിക്കൽ കോളജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്​ച യുവതി നാലു കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി.

980 ഗ്രാം മുതൽ 1.5 കിലോ​ഗ്രാം വരെയാണ്​ കുഞ്ഞുങ്ങളുടെ തൂക്കം. ഇത്തരം കേസുകൾ അപൂർവമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കോവിഡ്​ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്​.

covid 19
Advertisment