Advertisment

കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകം; സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബർ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്‌

New Update

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ വരുന്ന രണ്ടാഴ്ച നിര്‍ണായകമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന രണ്ടാഴ്ച രോഗബാധ പാരമ്യത്തിലെത്തുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. സമ്പര്‍ക്ക വ്യാപനം കൂടിയാല്‍ സെപ്റ്റംബർ ആദ്യവാരം പ്രതിദിന വര്‍ധന പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ സംഭവിച്ചേക്കാമെന്നു കാൻപുര്‍ ഐഐടി പഠനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പുണ്ട്.

Advertisment

publive-image

അതുകൊണ്ടു തന്നെ രണ്ടാഴ്ച കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാതിരിക്കാനും രോഗവ്യാപന മേഖലകള്‍ക്ക് പുറത്തേക്ക് രോഗം പടരാതിരിക്കാനുമുളള കരുതലാണ് സ്വീകരിക്കുന്നത്.

തിരുവനന്തപുരത്ത് ആദ്യം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത തീരപ്രദേശങ്ങളില്‍ രോഗവ്യാപനം കുറവുണ്ടെങ്കിലും പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുകയാണ്. സെന്‍ട്രല്‍ ജയിലില്‍ 101 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതും വലിയതുറയിലെ ദുരിതാശ്വാസ ക്യാംപില്‍ 21 പേര്‍ക്ക് പോസിറ്റീവായതും ആശങ്ക കൂട്ടുന്നുണ്ട്.

covid 19 covid 19 alert
Advertisment