Advertisment

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു

New Update

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദാണ് (57 ) ഇന്ന് ഉച്ചയ്ക്ക് മരിച്ചത്. ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ സ്രവ പരിശോധന ഫലം ലഭ്യമായിട്ടില്ല.

publive-image

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുള്‍ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മറ്റ് കൊവിഡ് ലക്ഷണങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment