Advertisment

ഭരണങ്ങാനത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവിന് സമ്പര്‍ക്കമില്ല; ആശങ്ക വേണ്ടെന്ന്‌ അധികൃതര്‍

New Update

പാലാ: പാലായില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച യുവാവിന് സമ്പര്‍ക്ക പട്ടികയില്ലെന്ന് അധികൃതര്‍ അറിയിച്ചു. വെല്ലൂരിലെ ജോലി സ്ഥലത്തു നിന്നും യുവാവ് നേരെ എത്തിയത് ചൂണ്ടച്ചേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കായിരുന്നു. ഇതുമൂലം യുവാവ് ആരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നില്ല. ഭരണങ്ങാനം സ്വദേശിയായ യുവാവിനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

Advertisment

publive-image

ഇയാളെ പാലാ ജനറൽ ആശുപത്രിയിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട് .ഇയാൾക്ക് ബാഹ്യമായ ഒരു രോഗ ലക്ഷണങ്ങളും ഇല്ലെന്നു ആരോഗ്യ പ്രവർത്തകർ പറയുന്നു. പൂർണ്ണ ആരോഗ്യവാനായ ഇയാൾ ഉടൻ തന്നെ നെഗറ്റിവ് ആകാനാണ് സാധ്യതയെന്നും പറയുന്നു.

 

covid 19 covid 19 pala
Advertisment