Advertisment

കോവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു; സംഭവം ലഖ്‌നൗവില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ലക്‌നൗ: കോവിഡ് ടെസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണി, ടെസ്റ്റിനായി ക്യൂവില്‍ നില്‍ക്കുന്നതിനിടെ പ്രസവിച്ചു. ലക്‌നൗവിലെ രാംമനോഹര്‍ ലോഹ്യ ഇന്‍സ്റ്റിറ്യൂട്ടില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞിനു ജന്മം നല്‍കിയത്.

Advertisment

publive-image

പ്രസവ തീയതി അടുത്തതോടെ ആശുപത്രിയില്‍ എത്തിയ യുവതിയെ അധികൃതര്‍ കോവിഡ് ടെസ്റ്റിനായി പറഞ്ഞയക്കുകയായിരുന്നു. തൊട്ടടുത്ത് ട്രൂനാറ്റ് ടെസ്റ്റ് നടത്തുന്നിടത്ത് ക്യൂ നില്‍ക്കുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി അവിടെ വച്ചുതന്നെ കുഞ്ഞിനു ജന്മം നല്‍കി. യുവതിയെയും കുഞ്ഞിനെയും ഉടന്‍ തന്നെ വാര്‍ഡിലേക്കു മാറ്റി.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ നാലു ഡോക്ടര്‍മാരോട് ജോലിയില്‍നിന്നു മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

latest news covid 19 corona virus all news pregnent women
Advertisment