Advertisment

കൊവിഡ് 19 രോഗമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു

New Update

തിരുവനന്തപുരം: കൊവിഡ് 19 രോഗമുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ചു. വിവിധയിടങ്ങളിൽ നിന്നായി 171 പേരുടെ സ്രവങ്ങൾ പരിശോധനക്കായി ശേഖരിച്ചു. ലബോറട്ടറിയിൽ വച്ചാകും റാപ്പിഡ് ടെസ്റ്റ് നടത്തുക.

publive-image

ഐഎംജിയിൽ 41 പേരുടെയും മാർ ഇവാനിയോസ് കോളേജിൽ 100 പേരുടെയും യുണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്നായി 30 പേരുടെയും സ്രവമാണ് പരിശോധനക്കായി ശേഖരിച്ചത്. ഐഎംജിയിൽ നിന്ന് സ്രവം ശേഖരിച്ചതിൽ 32 പോത്തൻകോട് സ്വദേശികളുടേതും ഉൾപ്പെടുന്നു.

Advertisment