Advertisment

സൗദിയിലിന്ന് അഞ്ചു മരണം, 165 പേര്‍ക്ക് പുതിയ സ്ഥിരീകരണം, ഇതോടെ രോഗബാധിതരുടെ എണ്ണം 1885 ആകെ മരണം 21 ആയി ഉയര്‍ന്നു.

author-image
admin
New Update

മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ

Advertisment

റിയാദ് : ലോകത്ത് കോവിഡ് ബാധിതരുടെ മരണം നാല്പത്തിഏട്ടായിരം പിന്നിടുകയാണ്. ഒമ്പതരലക്ഷം കടന്നു രോഗബാധിതര്‍, രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടു ലക്ഷം കടന്നത് ഏറെ ആശ്വാസം തരുന്ന വാര്‍ത്തകളാണ്.

publive-image

സൗദി ആരോഗ്യവകുപ്പ് ഇന്ന്‍ (02-04-20200) പുറത്തുവിട്ട കണക്കനുസരിച്ച് 165 പുതിയ കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത് ഇതോടെ സൗദിയില്‍ മൊത്തം കൊറോണ കേസുകള്‍ 1885 ആയി. 328 പേര്‍ രോഗ മുക്തരായി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളത് തലസ്ഥാന നഗരമായ റിയാദിലാണ്. പുണ്ണ്യ നഗരങ്ങളായ, മക്കയും മദീനയുമാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതരെ റിപ്പോര്‍ട്ട്‌ ചെയ്യപെട്ടിട്ടുള്ളത്‌ റിയാദില്‍ ആശ്വാസം തരുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്‌ ഏഴ് പേര്‍ക്കാണ് ഇന്ന്‍ വൈറസ്‌ സ്ഥിരീകരണം ഉണ്ടായത്. മക്കയില്‍ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 363 ആയി.

നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് പുണ്ണ്യനഗരമായ മക്കയിലും മദീനയിലും കൂടുതല്‍ കേസുകള്‍ ആണ് പുറത്തുവന്നത് അതിനിടെ മക്കയിലും മദീന കര്‍ഫ്യൂ ഇരുപത്തിനാല് മണിക്കൂര്‍ ആക്കി പ്രതിരോധം ശക്തമാക്കി കൂടുതല്‍ സമുഹ വ്യാപനം നടക്കാതിരിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് സൗദിഅറേബ്യ നടത്തികൊണ്ടിരിക്കുന്നത്.

ഇന്ന് സ്ഥിരീകരണം ഉണ്ടായത് റിയാദ് 7, ജിദ്ദ 30, മദീന 46, മക്ക 48, ദഹറാന്‍ 4, ഖത്തീഫ് 5, ഖഫ്ജി 9, കമീസ് മുഷിയാത് 6, റാസ്‌ തനുറ 1, കോബാര്‍ 1, അബഹ 2, ദമാം 4 ,ബിഷ 1, അഹദ് റഫിധാ 1 എന്നിവിടങ്ങളില്‍ ആണ്

Advertisment