Advertisment

ഇന്ത്യയിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി കുവൈറ്റിലെ ഇന്ത്യന്‍ എംബസി; കുവൈറ്റ് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സ്ഥാനപതി സിബി ജോര്‍ജ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 'ഇന്ത്യയിലെ കൊവിഡ് സാഹചര്യവും, വിദേശത്ത് നിന്ന് ഇന്ത്യയ്ക്കുള്ള സഹായവും' എന്ന വിഷയത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി വെര്‍ച്വല്‍ പരിപാടി സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി.

ഇന്ത്യയിലെ നിലവിലെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും, സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതിരോധനടപടികളെക്കുറിച്ചും സ്ഥാനപതി വിശദീകരിച്ചു.

കുവൈറ്റ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ച വൈദ്യസഹായത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയും കുവൈറ്റും എപ്പോഴും പരസ്പരം സഹായിക്കാന്‍ നിലകൊള്ളുന്നുവെന്നും, ഇന്ത്യയെ സഹായിക്കാന്‍ മുന്നോട്ടുവന്ന രാജ്യങ്ങളിലൊന്ന് കുവൈറ്റാണെന്നും സിബി ജോര്‍ജ് വ്യക്തമാക്കി.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ (ഐസിഎസ്ജി) പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്ഥിതിഗതികള്‍ യഥാസമയം നിരീക്ഷിക്കുന്നതിനായി എംബസിയില്‍ ഒരു 'ക്രൈസിസ് മാനേജ്‌മെന്റ്' ടീമിനെ നിയോഗിച്ചതായി സ്ഥാനപതി അറിയിച്ചു. 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാകും.

എല്ലാ സംഭാവനകളുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷമാണ് നല്‍കുന്നെന്നും സ്റ്റാന്‍ഡേര്‍ജ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണെന്നും, എല്ലാ സഹായങ്ങളും ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വഴിയാണ് രാജ്യത്തെത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് നല്‍കുന്ന പിന്തുണകള്‍ക്ക് കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ്, കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ ജാബര്‍ അല്‍ സബാഹ്, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹ് തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതി നന്ദി അറിയിച്ചു.

Advertisment