Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.38 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5950 പേര്‍ക്ക്‌

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 338055 ആയി. ഞായറാഴ്ച 5950 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 125 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5766 ആയി വര്‍ധിച്ചു.

24 മണിക്കൂറിനിടെ 6019 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 278270 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 54019 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം 1206 കൊവിഡ് പോസിറ്റീവ് കേസുകളും 20 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 116650 ആയും മരണസംഖ്യ 2451 ആയും ഉയര്‍ന്നു.

Advertisment