Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.13 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6986 പേര്‍ക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 6986 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 213723 ആയി.

ഇന്ന് 85 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 3494 ആയി ഉയര്‍ന്നു. 5471 പേരാണ് തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച രോഗമുക്തി നേടിയത്. 156526 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 53703 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1158 കൊവിഡ് പോസിറ്റീവ് കേസുകളും 22 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 94695 ആയും മരണസംഖ്യ 2008 ആയും വര്‍ധിച്ചു.

Advertisment