Advertisment

തമിഴ്‌നാട്ടില്‍ രണ്ടര ലക്ഷത്തിലധികം കൊവിഡ് ബാധിതര്‍; പുതുതായി രോഗം സ്ഥിരീകരിച്ചത് 5879 പേര്‍ക്ക്‌; ; ചെന്നൈയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 251738 ആയി. 24 മണിക്കൂറിനിടെ 5879 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതുതായി 99 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4034 ആയി ഉയര്‍ന്നു.

ഇന്ന് 7010 പേരാണ് സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതുവരെ 190966 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 56738 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1083 കൊവിഡ് പോസിറ്റീവ് കേസുകളും 27 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 100877 ആയും മരണസംഖ്യ 2137 ആയും വര്‍ധിച്ചു.

Advertisment