Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 2.68 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 5063 പേര്‍ക്ക്‌

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 268285 ആയി. പുതുതായി 5063 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 108 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 439 ആയി ഉയര്‍ന്നു.

6501 പേര്‍ 24 മണിക്കൂറിനിടയില്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 208784 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 55152 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ ഇന്ന് 1042 കൊവിഡ് പോസിറ്റീവ് കേസുകളും 26 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 104027 ആയും മരണസംഖ്യ 2199 ആയും ഉയര്‍ന്നു.

Advertisment