Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5709 പേര്‍ക്ക്; മരണസംഖ്യ ആറായിരം കടന്നു

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 349654 ആയി. ഇന്ന് 5709 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

പുതിയതായി 121 മരണമാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 6007 ആയി വര്‍ധിച്ചു.

24 മണിക്കൂറിനിടെ 5850 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 289787 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53860 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1220 കൊവിഡ് പോസിറ്റീവ് കേസുകളും 23 മരണവും പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 119059 ആയും മരണസംഖ്യ 2498 ആയും വര്‍ധിച്ചു.

Advertisment