Advertisment

തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 1.42 ലക്ഷം പിന്നിട്ടു; മരണസംഖ്യ രണ്ടായിരം കടന്നു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 142798 ആയി. 24 മണിക്കൂറിനിടെ 4238 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 66 മരണമാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 2032 ആയി വര്‍ധിച്ചു.

3035 പേര്‍ തിങ്കളാഴ്ച തമിഴ്‌നാട്ടില്‍ രോഗമുക്തി നേടി. 92657 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 48199 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1235 കൊവിഡ് കേസുകളും 24 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 78573 ആയും മരണസംഖ്യ 1274 ആയും വര്‍ധിച്ചു.

Advertisment