Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.70 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 4979 പോസിറ്റീവ് കേസുകളും 78 മരണവും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 4979 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 170693 ആയി. 78 മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 2481 ആയി വര്‍ധിച്ചു.

ഇന്ന് 4059 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. ഇതുവരെ 117915 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 50297 പേര്‍ നിലവില്‍ കൊവിഡ് ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1261 കൊവിഡ് പോസിറ്റീവ് കേസുകളും 27 മരണവും ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 85859 ആയും മരണസംഖ്യ 1431 ആയും ഉയര്‍ന്നു.

Advertisment