Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.75 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിനടുത്ത് പേര്‍ക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 4985 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 175678 ആയി.

ഇന്ന് 70 മരണമാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 2551 പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 3861 പേര്‍ തിങ്കളാഴ്ച രോഗമുക്തി നേടി. 121776 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 51351 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1376 കൊവിഡ് പോസിറ്റീവ് കേസുകളും 22 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ കൊവിഡ് ബാധിതരുടെ എണ്ണം 87235 ആയും മരണസംഖ്യ 1453 ആയും ഉയര്‍ന്നു.

Advertisment