Advertisment

തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6472 പേര്‍ക്ക്; കൊവിഡ് ബാധിതരുടെ എണ്ണം 1.92 ലക്ഷം പിന്നിട്ടു; ; ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം 90000 കടന്നു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 192964 ആയി. 24 മണിക്കൂറിനിടെ 6472 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതുതായി കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 88 പേരാണ്. ഇതോടെ മരണസംഖ്യ 3232 ആയി ഉയര്‍ന്നു.

ഇന്ന് 5210 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 136793 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52939 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1339 കൊവിഡ് പോസിറ്റീവ് കേസുകളും എട്ട് മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 90900 ആയും മരണസംഖ്യ 1944 ആയും വര്‍ധിച്ചു.

Advertisment