Advertisment

കൊവിഡില്‍ പകച്ച് തമിഴ്‌നാട്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 827 പേര്‍ക്ക്; 12 മരണവും !

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 827 പേര്‍ക്കാണ്. 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 19372 ആയും മരണസംഖ്യ 148 ആയും വര്‍ധിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 559 കേസുകളും മരിച്ചവരില്‍ പതിനൊന്നും ചെന്നൈയില്‍ നിന്നാണ്. 12757 പേരാണ് ചെന്നൈയിലെ കൊവിഡ് ബാധിതര്‍. 109 പേര്‍ മരിച്ചു.

അതേസമയം, സംസ്ഥാനത്ത് 639 പേരുടെ രോഗം ഭേദമായി. ഇതോടെ 10548 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. 8676 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment