Advertisment

എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലേക്ക് സ്രവം കൊണ്ടു പോയിട്ട് മൂന്ന് ദിവസം; പരിശോധനാഫലം ലഭിക്കാത്തതിനാല്‍ പെരുമ്പാവൂരില്‍ വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയുടെ സംസ്‌ക്കാരം വൈകുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

പെരുമ്പാവൂര്‍: സ്രവപരിശോധനാ ഫലം ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്ന്‌ വീട്ടമ്മയുടെ സംസ്‌ക്കാരം വൈകുന്നുവെന്ന് റിപ്പോര്‍ട്ട്‌.വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച തുരുത്തി പെട്ടമല പുളിക്കല്‍ മണി ആന്റണി(65) യുടെ സംസ്‌ക്കാരമാണ് വൈകുന്നത്‌.കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഇവര്‍ മരിച്ചത്.

publive-image

എറണാകുളം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സ്രവം പരിശോധനക്കായി കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും ഫലം ലഭിച്ചിട്ടില്ല. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഫലം ലഭിക്കാന്‍ നാല് ദിവസം വരെ വേണ്ടി വരുമെന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു.

covid 19 corona virus
Advertisment