Advertisment

തൃശൂര്‍ ജില്ലയില്‍ 30 വാര്‍ഡുകള്‍ കൂടി കണ്ടയ്ന്‍മെന്റ് സോണ്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. വിവിധ ജില്ലകളില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സമ്പര്‍ക്ക രോഗികളുടെ എണ്ണവും വര്‍ധിക്കുന്നു.

Advertisment

publive-image

തൃശൂര്‍ ജില്ലയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ്19 രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ 30 വാര്‍ഡ്/ഡിവിഷനുകളില്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മൂന്ന് വാര്‍ഡ്/ഡിവിഷനെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി.

എടവിലങ്ങ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ 14ാം വാര്‍ഡ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 12, 13 വാര്‍ഡുകള്‍, ചേര്‍പ്പ് ഗ്രാമപഞ്ചായത്തിലെ 17, 18 വാര്‍ഡുകള്‍, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിലെ മൂന്ന്, 10, 11 വാര്‍ഡുകള്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ട്, 17, 18 വാര്‍ഡുകള്‍, വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിലെ നാല്, 13 വാര്‍ഡുകള്‍ , അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ്, നെന്‍മണിക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ചാലക്കുടി നഗരസഭയിലെ ഒന്ന്, നാല്, 19, 20, 21 ഡിവിഷനുകള്‍, പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ്, അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡ്, എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്ന്, എട്ട്, 22, 23 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളാവുന്നത്.

രോഗപ്പകര്‍ച്ചാ ഭീഷണി കുറഞ്ഞതിനെ തുടര്‍ന്ന് എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, കുന്നംകുളം നഗരസഭയിലെ ഏഴ്, എട്ട് ഡിവിഷനുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി. മറ്റുള്ളവയില്‍ നിയന്ത്രണം തുടരും.

covid 19 covid 19 thrissur
Advertisment