Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.57 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5870 പേര്‍ക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 457697 ആയി. ശനിയാഴ്ച 5870 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 64 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7751 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 5859 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 398366 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51580 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 140685 ആയും മരണസംഖ്യ 2845 ആയും വര്‍ധിച്ചു.

Advertisment