Advertisment

ലക്ഷണങ്ങളില്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഗൃഹചികിത്സ; നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ലക്ഷണങ്ങളില്ലാത്തവര്‍ക്കും നേരിയ ലക്ഷണങ്ങളുള്ളവര്‍ക്കും ഗൃഹചികിത്സ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒരു വീട്ടില്‍ ഒരാള്‍ പോസിറ്റീവായാല്‍ കുടുബാംഗങ്ങളെ കര്‍ശന നിരീക്ഷണത്തിലാക്കും. രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റിംഗിന് വിധേയമാക്കും. കൊവിഡ് സെക്കന്‍ഡറി കെയര്‍ സെന്ററുകളില്‍ ബി കാറ്റഗറിയില്‍പ്പെട്ട തീവ്രലക്ഷണമുള്ളവരെ പ്രവേശിപ്പിക്കും.

ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ കൂടുതല്‍ സൗകര്യത്തോടെ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment