Advertisment

കോവിഡ് 19: ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്നടിയുമെന്ന് യുഎന്‍. അതിജീവിക്കുന്നത് രണ്ടു രാജ്യങ്ങള്‍ മാത്രം ഇന്ത്യയും ചൈനയും.

author-image
admin
New Update

കോവിഡ് 19 കൊറോണ വൈറസ് ലോകവ്യാപകമായി വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്ര സഭ. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകം മുഴുവന്‍ സാമ്പത്തികമായി തകര്‍ന്ന ടിയുമെന്ന് സംഘടന പറയുന്നു. രണ്ടേ രണ്ട് രാജ്യങ്ങള്‍ മാത്രമാണ് ഈ തകര്‍ച്ചയെ അതിജീവി ക്കുകയെന്നും യുഎന്‍ പറയുന്നു.ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണവും മരണവും ക്രമാതിതമായി വര്‍ദ്ധിക്കുന്ന വേളയിലാണ് യു എന്‍ അഭിപ്രായപ്രകടനങ്ങള്‍ പുറത്തുവരുന്നത്‌.

Advertisment

publive-image

ഈ രണ്ട് രാജ്യങ്ങള്‍ ജനസംഖ്യാ അനുപാതത്തില്‍ വളരെ മുന്നില്‍ നില്‍ക്കുന്ന ചൈനയും ഇന്ത്യയു മാണ്. ചൈനയും ഇന്ത്യയും സാമ്പത്തിക മാന്ദ്യത്തെ എങ്ങനെ മറികടക്കുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയില്‍ രോഗസാധ്യത കുറഞ്ഞ് വരുന്നതും, ചെറിയ വിഭാഗത്തിന് മാത്ര മാണ് രോഗം ബാധിച്ചതെന്നതുമായിരിക്കും യുഎന്‍ കണക്കാക്കിയിരിക്കുക.  എന്നാല്‍ ഇന്ത്യയില്‍ രൂക്ഷമായ തൊഴിലില്ലായ്മയാണ് ഉള്ളത്. അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം ഗ്രാമീണ തൊഴില്‍ മേഖലയെ തകര്‍ക്കും . 2008ലെ പോലെ ഇന്ത്യക്ക് സാമ്പത്തിക പ്രതിസന്ധിയെ മറികട ക്കാനുള്ള കരുത്തില്ലെന്ന കാര്യം യുഎന്‍ മനസ്സിലാക്കിയിട്ടില്ല. ചൈനയ്ക്ക് വിപണിയില്‍ കുതി പ്പുണ്ടാക്കാന്‍ സാധിക്കുന്നു എന്ന കണക്കാണ് യുഎന്‍ റിപ്പോര്‍ട്ടിനായി എടുത്തതെന്ന സൂചന യുണ്ട്.

ആഗോള സമ്പദ് വ്യവസ്ഥയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൊറോണ വൈറസ് തള്ളിയിടും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിയുമെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു. ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാവുകയെന്ന് ഇവര്‍ പറയുന്നു.. വികസന, വികസ്വര രാജ്യങ്ങളാണ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരിക. ലോകത്തെ മൂന്നില്‍ രണ്ട് ഭാഗം ജനസംഖ്യയും ഇതിന്റെ ചൂടറിയുമെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു. 2.5 ട്രില്യണ്‍ ദുരിതാശ്വാസ പാക്കേജ് ഈ രാജ്യങ്ങള്‍ക്കായി വേണ്ടി വരുമെന്നും യുഎന്‍ പറഞ്ഞു.

രണ്ട് രാജ്യങ്ങള്‍ മാത്രം ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്ന് യുഎന്‍ പറയുന്നു. ഇന്ത്യയും ചൈനയുമാണ് ഈ പട്ടികയിലുള്ളത്. ലോകത്ത് ജനസംഖ്യയില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള രാജ്യങ്ങളാണ് ഇത്. ചരക്കുകളെ കേന്ദ്രീകരിച്ച് സമ്പദ് വ്യവസ്ഥ വികസിപ്പിച്ച കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ രണ്ട് ട്രില്യണ്‍ മുതല്‍ മൂന്ന് ട്രില്യണ്‍ യുഎസ് ഡോളര്‍ വരെയുള്ള നഷ്ടമാണ് നേരിടേണ്ടി വരിക. ഇവരുടെ നിക്ഷേപങ്ങളില്‍ വന്‍ ഇടിവ് വരും. പ്രത്യേകിച്ച് വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങളില്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് ഈ രാജ്യങ്ങല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നേരിടേണ്ടി വരുമെന്ന് യുഎന്‍

അത്യാധുനിക വിപണികളായ ചൈന സര്‍ക്കാര്‍ പാക്കേജുകള്‍ സമ്പദ് വ്യവസ്ഥയിലേക്ക് എത്തി ക്കാന്‍ ശ്രമിക്കണം. അഞ്ച് ട്രില്യണ്‍ ഇത്തരത്തില്‍ എത്തിക്കാന്‍ സാധിച്ചാല്‍ പ്രതിസന്ധിയെ മറികട ക്കാന്‍ സാധിക്കും. ജി20 സാമ്പത്തിക രാജ്യങ്ങലില്‍ രണ്ട് ട്രില്യണ്‍ വരെ നിക്ഷേപിച്ചാല്‍ വിപണി യില്‍ ആവശ്യം വര്‍ധിക്കാന്‍ സാധിക്കുമെന്നും അതിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കു മെന്നും യുഎന്‍ പറയുന്നു. ഈ വര്‍ഷം എന്തൊക്കെ ചെയ്താലും ആഗോള വിപണിയില്‍ വന്‍ തകര്‍ച്ചയിലായിരിക്കും എത്തുകയെന്ന് യുഎന്‍ പറഞ്ഞു.

പ്രധാന വിപണിയായ അമേരിക്കയില്‍ പല വാണിജ്യ സ്ഥാപനങ്ങളും പൂട്ടിയ അവസ്ഥയിലാണ്. ഇത് ഏപ്രില്‍ അവസാനം വരെ തുറക്കാനാവില്ല. ചൈനയിലെ വുഹാനില്‍ വാണിജ്യ കേന്ദ്രങ്ങള്‍ തുറന്നെങ്കിലും ഇത് ജനജീവിതം സാധാരണ നിലയിലാക്കിയിട്ടില്ല. ഓഹരി വിപണിയില്‍ കുതിപ്പു ണ്ടായിട്ടുണ്ട്. പക്ഷേ ചൈനയുടെ വളര്‍ച്ച പഴയ നിരക്കിലെത്തുക ഈ വര്‍ഷം അസാധ്യമാണ്. അമേരിക്കയുടെ വളര്‍ച്ചയുടെ രണ്ട് ശതമാനം ഇടിയുമെന്ന് ഉറപ്പാണ്. ഇന്ത്യ ഉല്‍പ്പന്നങ്ങളുടെയും, തൊഴിലിന്റെയും വലിയ ക്ഷാമമാണ് നേരിടാന്‍ പോകുന്നത് വലിയ ആഗോളതലത്തില്‍ കൊറോ ണയുടെ പ്രത്യാഘാതം വലുതാണ്.വരാന്‍ ഇരിക്കുന്നത് ആലോചിക്കാന്‍ പോലും കഴിയാത്ത പ്രതിസന്ധിയാണ്.

Advertisment