Advertisment

നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് നിരക്കില്‍ ഡല്‍ഹി; ഇന്ന് രോഗം സ്ഥിരീകരിച്ചത് 803 പേര്‍ക്ക് മാത്രം

New Update

publive-image

ന്യൂഡല്‍ഹി: നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് നിരക്ക് രേഖപ്പെടുത്തി രാജ്യതലസ്ഥാനം. ഇന്ന് 803 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 6,17,808 ആയി.

പുതിയതായി 27 മരണവും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 10,304 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,669 പേര്‍ ഡല്‍ഹിയില്‍ കൊവിഡ് മുക്തരായി. ഇതുവരെ 5,98,249 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 9,255 പേര്‍ നിലവില്‍ ചികിത്സയിലാണ്. 96.83 ശതമാനമാണ് ഡല്‍ഹിയിലെ രോഗമുക്തി നിരക്ക്.

Advertisment