Advertisment

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര; പുതിയതായി രോഗം സ്ഥിരീകരിച്ചത് മൂവായിരം പേര്‍ക്ക്‌

New Update

publive-image

Advertisment

മുംബൈ: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര. 85975 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. ചൈനയിലാകട്ടെ 83036 പേര്‍ക്കും.

സംസ്ഥാനത്ത് പുതിയതായി 3007 കേസുകളും 91 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 3060 ആയി ഉയര്‍ന്നു. 1924 പേര്‍ പുതിയതായി രോഗമുക്തി നേടി. 43061 പേര്‍ നിലവില്‍ ചികിത്സയിലാണ്. മുംബൈയില്‍ മാത്രം 1421 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 48,549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മഹാരാഷ്ട്രയിലെ 3000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. 30 പോലീസ് ഉദ്യോഗസ്ഥരാണ് അസുഖ ബാധിതരായി മരിച്ചത്. ഇതേ തുടര്‍ന്ന് 50-55 വയസ്സിനിടയിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഇനിമുതല്‍ സാധാരണ ജോലികള്‍ക്ക് മാത്രമേ നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

Advertisment