Advertisment

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 83000 അടുക്കുന്നു; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 2739 പുതിയ കേസുകളും 120 മരണവും

New Update

publive-image

Advertisment

മുംബൈ: 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചത് 2739 പുതിയ കൊവിഡ് കേസുകളും 120 മരണവും. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 82968 ആയും മരണസംഖ്യ 2969 ആയും ഉയര്‍ന്നു.

മുംബൈയില്‍ ഇന്ന് 1274 പുതിയ കേസുകളും 58 മരണവും റിപ്പോര്‍ട്ട് ചെയ്തു. 47354 കൊവിഡ് കേസുകളാണ് ഇതുവരെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1577 പേരാണ് മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, സംസ്ഥാനത്ത് 2243 പേര്‍ രോഗമുക്തി നേടി. 37390 പേരുടെ രോഗം ഇതുവരെ ഭേദമായിട്ടുണ്ട്. 42609 പേര്‍ ചികിത്സയിലാണ്.

Advertisment