Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 30,000 പിന്നിട്ടു; 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1478 പുതിയ കേസുകളും 19 മരണവും

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 30172 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് സ്ഥിരീകരിച്ചത് 1478 പുതിയ കേസുകളും 19 മരണവുമാണ്. മുഴുവന്‍ മരണവും ചെന്നൈയിലാണ് സംഭവിച്ചത്. 254 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

ഇതില്‍ ചെന്നൈയില്‍ മാത്രം മരിച്ചത് 198 പേരാണ്. 20955 പേര്‍ക്ക് ഇതുവരെ ചെന്നൈയില്‍ കൊവിഡ് ബാധിച്ചു. ഇതില്‍ 1146 കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്.

അതേസമയം, സംസ്ഥാനത്ത് 633 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ഭേദമായവരുടെ എണ്ണം 16395 ആയി. 13523 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment