Advertisment

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത് 2,10,000 പേര്‍ക്ക്

New Update

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 24 മണിക്കൂറിനിടെ 2,10,000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബുധനാഴ്ച മാത്രം 3,157 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല വ്യക്തമാക്കി.

Advertisment

publive-image

അമേരിക്ക ഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. ബുധനാഴ്ച മാത്രം ഒരു ലക്ഷത്തിലധികം പേരാണ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്.

പ്രതിദിനം വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടുലക്ഷം കടക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ വീഴ്ച വരുത്തിയതാണ് വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'താങ്ക്‌സ്ഗിവിങ്'ആഘോഷത്തിന്റെ ഭാഗമായി ജനങ്ങള്‍ കൂട്ടത്തോടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്നാണ് വിലയിരുത്തല്‍. വീട്ടില്‍ ഇരുന്ന് കൊണ്ട് തന്നെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ ഇതില്‍ വീഴ്ച വരുത്തിയതിന്റെ പ്രതിഫലനമാണ് കോവിഡ് കണക്കുകളില്‍ തെളിഞ്ഞു കാണുന്നതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

covid 19 us
Advertisment