Advertisment

നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും കൊറോണ വൈറസ് അസാധാരണമായ തരത്തിൽ പടർന്നു പിടിക്കുന്നു; നഗരങ്ങളിൽ താമസിക്കുന്നവർ ഒരിക്കലും വൈറസിൽനിന്ന് രക്ഷ നേടാവുന്ന സാഹചര്യത്തിലല്ല;വീടിനുള്ളിൽ മാസ്ക് നിർബന്ധമായും ധരിക്കണം; യുഎസിന് കൊവിഡ് വിദഗ്ധരുടെ മുന്നറിയിപ്പ്‌

New Update

വാഷിങ്ടൻ : ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ഈ സാഹതര്യത്തില്‍ യുഎസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കൊവിഡ് വദഗ്ധര്‍.

Advertisment

publive-image

യുഎസിലെ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലും കൊറോണ വൈറസ് അസാധാരണമായ തരത്തിൽ പടർന്നു പിടിക്കുകയാണെന്ന് വൈറ്റ് ഹൗസിലെ കോവിഡ് വിദഗ്ധർ. രാജ്യത്തിന്റെ ചില പ്രദേശങ്ങളില്‍ കോവിഡ് വ്യാപിക്കുകയാണ്. എല്ലായിടത്തു നിന്നുമുള്ള വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യപ്രവർത്തകർ ശ്രമിക്കുകയാണ്. മാർച്ചിൽനിന്നും ഏപ്രിലിൽനിന്നും വളരെ വ്യത്യസ്തമാണ് നിലവിലെ സ്ഥിതി.

അസാധാരണമായ പകർച്ചവ്യാധിയാണ് നഗര പ്രാന്തപ്രദേശങ്ങളിൽ കാണാനുള്ളതെന്നും ഡോ. ഡിബ്രോ ബ്രിക്സ് പറഞ്ഞു. നഗരങ്ങളിൽ താമസിക്കുന്നവർ ഒരിക്കലും വൈറസിൽനിന്ന് രക്ഷ നേടാവുന്ന സാഹചര്യത്തിലല്ല.

കൂട്ടുകുടുംബമായി താമസിക്കുന്ന മേഖലകളിൽ കൊറോണ വൈറസ് പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതിനാൽ അവിടെയുള്ളവർ വീടിനുള്ളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. പ്രായമായവരെ അസുഖത്തിൽ നിന്നു രക്ഷിക്കുന്നതിനാണിതെന്നും ബ്രിക്സ് പറഞ്ഞു.

മാസ്ക് ധരിക്കുന്നതിന്റെ ആവശ്യകത വീണ്ടും ചൂണ്ടിക്കാട്ടുകയാണ് അഡ്മിറൽ ബ്രെറ്റ് ഗ്രിഗോയർ. നമ്മൾ മാസ്ക് ധരിച്ചില്ലെങ്കിൽ, വീടിനുള്ളില്‍ത്തന്നെ തുടർന്നില്ലെങ്കിൽ വൈറസ് കൂടുതൽ പടർന്നു പിടിക്കും. ഇക്കാര്യത്തിൽ വളരെ ആശങ്കാകുലരാണെന്നും അദ്ദേഹം പറയുന്നു. യുഎസിൽ 4.6 ദശലക്ഷം പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. 1,55,000 പേർ മരിക്കുകയും ചെയ്തു.

covid 19 covid 19 us corona virus
Advertisment