Advertisment

എറണാകുളത്ത് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ മുടങ്ങി; മാസ് വാക്‌സിനേഷന് ഇന്ന് തുടക്കം

New Update

കൊച്ചി: ആവശ്യത്തിന് വാക്‌സിന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന്‍ മുടങ്ങി. വാക്‌സിനേഷനായി 157 കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ അധികവും സര്‍ക്കാര്‍ ആശുപത്രികളുമാണ്.

Advertisment

publive-image

കോവിഷീല്‍ഡ് അടക്കമുള്ള വാക്‌സിനുകള്‍ക്ക് ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്തുവന്നതിന് പിന്നാലെയാണ് സ്വാകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ മുടങ്ങിയിരിക്കുന്നത്.

ഇന്നുമുതല്‍ സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ നടക്കാനിരിക്കെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ന് കേരളത്തിലേക്ക് രണ്ട് ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കോവിഷീല്‍ഡ് വാക്‌സിന് ക്ഷാമം നേരിടുന്നതായും അതിനാല്‍ വാക്‌സിനായി കേന്ദ്രത്തിനുമേല്‍ ആവശ്യം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ന് വൈകുന്നേരത്തോടെ വാക്‌സിനെത്തുക എന്നാണ് സൂചന.

covid 19 vaccine
Advertisment