Advertisment

സെക്രട്ടറിയേറ്റ്, രാജ്ഭവൻ ജീവനക്കാർക്ക് കോവിഡ് വാക്സീൻ നൽകാൻ തീരുമാനം

New Update

തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെയും രാജ്ഭവനിലെയും മുഴുവൻ ജീവനക്കാർക്കും കോവിഡ് വാക്സീൻ നൽകാൻ തീരുമാനം. ഇന്നും നാളെയും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാകും വാക്സീൻ നൽകുക.

Advertisment

publive-image

തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് വാക്സീനേഷൻ ക്യാമ്പ്. വാക്സീൻ സ്വീകരിക്കുന്നവർ ഔദ്യോഗിക തിരിച്ചറിയൽ രേഖയും ആധാർ കാർഡും കരുതണമെന്നും നിർദേശമുണ്ട്.

അതേസമയം കോവിൻ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവയ്പ്പെടുക്കാൻ എത്തുന്നവരില്‍ പലര്‍ക്കും വാക്സീൻ ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. മറ്റൊരു ദിവസം എത്തുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്രത്തിൽ പോയി വാക്സീൻ എടുക്കുകയോ ചെയ്യാൻ ആശുപത്രികളിൽ നിന്നും നിർദ്ദേശം ലഭിക്കുന്നതായാണ് പരാതി.

പ്രായമായവരേയും കൊണ്ട് എത്തിയ പലരും വാക്സീനെടുക്കാനാകാതെ തിരികെ പോയി. കോവിൻ ആപ്പിൽ തുടരുന്ന സാങ്കേതിക തകരാര്‍ മൂലം പലരും തിരിച്ചറിയൽ രേഖകളുമായി നേരിട്ട് വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും തിരഞ്ഞെടുപ്പ് ചുമതല ഉള്ള ഉദ്യോഗസ്ഥരും കുത്തിവയ്‌പ്പെടുക്കാനെത്തുന്നുണ്ട്.

ഇതെല്ലാം കാരണം തിരക്ക് വളരെയേറെ കൂടി. ഈ സാഹചര്യത്തിലാണ് പലരുടേയും വാക്സീനേഷൻ മാറ്റി വയ്ക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. പ്രശ്ന പരിഹാരത്തിനായി രജിസ്റ്റര്‍ ചെയ്ത് എത്തുന്ന മുതിര്‍ന്ന പൗരന്മാർക്കായി പ്രത്യേക ക്യൂ സംവിധാനം ആരംഭിക്കുമെന്നും വ്യക്തമാക്കി.

covid 19 vaccine
Advertisment