Advertisment

വാക്‌സിന്‍ കുത്തിവച്ചാല്‍ വന്ധ്യതയുണ്ടാകുമോ ? മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: വാക്‌സിന്‍ വിതരണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേ വാക്‌സിനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി.

വാക്‌സിന്‍ കുത്തിവെച്ചാലുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍, കോവിഡ് ബാധ, വന്ധ്യത തുടങ്ങിയ പ്രചാരണങ്ങള്‍ക്കാണ് മന്ത്രി മറുപടി നല്‍കിയത്.

'കോവിഡ് വാക്‌സിന്‍ പുരുഷന്മാരിലോ സ്ത്രീകളിലോ വന്ധ്യതയ്ക്ക് കാരണമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. കോവിഡ് -19 നെക്കുറിച്ച് ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് സര്‍ക്കാരിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനങ്ങളെ മാത്രം വിശ്വസിക്കുക. ഇത്തരം കിംവദന്തികളോ സ്ഥിരീകരിക്കാത്ത ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളോ ദയവായി ശ്രദ്ധിക്കരുത്' ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

കോവിഡ് വാക്‌സിന് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടോ എന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇപ്രകാരമാണ്.'മറ്റു പല വാക്‌സിനുകള്‍ക്കും ബാധകമാകുന്നത് പോലെ, ചിലര്‍ക്ക് മിതമായ പനി, കുത്തിവയ്‌പ്പെടുത്ത ഭാഗത്തോ ശരീരത്തിന്റെ ഭാഗങ്ങളിലോ വേദന തുടങ്ങിയ പാര്‍ശ്വഫലങ്ങളുണ്ടാകും. എന്നാല്‍ ഈ പാര്‍ശ്വഫലങ്ങള്‍ താല്‍ക്കാലികമാണ്, കുറച്ച് സമയത്തിന് ശേഷം അവ ഭേദമാകും'-മന്ത്രി പറഞ്ഞു.

Advertisment