Advertisment

പൊലീസ് എത്തിയപ്പോൾ കോവിഡ് രോ​ഗി വീട്ടിലില്ല, ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാൻ പൊതുനിരത്തിൽ, കയ്യോടെ പിടിച്ചു !

New Update

വയനാട്; ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോ​ഗിയെ പൊലീസ് കയ്യോടെ പിടിച്ചു. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കോവിഡ് സ്ഥിരീകരിച്ചിട്ടും പുറത്തിറങ്ങി ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുകയായിരുന്നു. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

Advertisment

publive-image

കോവിഡ് പോസിറ്റീവായവർ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പൊലീസ്  താഴെമുണ്ട സ്വദേശിയുടെ വീട്ടിലെത്തിയപ്പോൾ ഇയാൾ  ഉണ്ടായിരുന്നില്ല.

പൊലീസിന്റെ ചോദ്യങ്ങൾക്കു പരസ്പര വിരുദ്ധമായ മറുപടിയാണു ബന്ധുക്കളിൽ നിന്നു ലഭിച്ചതും. തുടർന്ന് രോഗിയെ ഫോണിൽ വിളിച്ചപ്പോൾ കോവിഡ് പരിശോധനയ്ക്കു പുറത്തു പോയിരിക്കുകയാണെന്നായിരുന്നു മറുപടി.

സംശയം തോന്നിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പൊതുനിരത്തിൽ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കുന്നതു കണ്ടെത്തിയത്. ലോക്ഡൗൺ ലംഘിച്ചതിനടക്കം പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു.

covid 19 india
Advertisment