Advertisment

ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ; പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വയനാട് : ബത്തേരിയിലും തവിഞ്ഞാലിലും കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്ക രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശങ്ങള്‍ കടുത്ത നിയന്ത്രണത്തില്‍. മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് രോഗം സ്ഥിരീകരിച്ച തവിഞ്ഞാലില്‍ എട്ടുപേര്‍ക്കും കച്ചവട സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് രോഗം പടര്‍ന്ന ബത്തേരിയില്‍ അഞ്ചുപേര്‍ക്കും പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ബത്തേരിയിലെ സമ്പര്‍ക്കപ്പട്ടിക സങ്കീര്‍ണ്ണമാണ്. ഇവിടം ലാര്‍ജ്ജ് ക്ലസ്റ്ററായി മാറാനാണ് സാദ്ധ്യത.

Advertisment

publive-image

കൂടുതല്‍ പരിശോധനങ്ങള്‍ ഇന്നും ബത്തേരിയില്‍ നടക്കും. വ്യാപാരസ്ഥാപനത്തിലെ പതിനഞ്ച് ജീവനക്കാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

വയനാട്ടില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കഴിഞ്ഞ ദിവസം 15 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെയാണ്. 49പേര്‍ കൂടി രോഗമുക്തി നേടി. 141 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

covid 19 wayanad
Advertisment