Advertisment

വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ്; മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം നടന്ന വിവാഹച്ചടങ്ങിലും പങ്കെടുത്തു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കല്‍പ്പറ്റ: വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Advertisment

publive-image

ഈ മാസം 19ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴുപേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.

മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ തൊട്ടടുത്ത ദിവസം സമീപത്ത് വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു.

covid 19 covid 19 wayanadu
Advertisment