കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷമെങ്കിലും ഭൂമിയില്‍ തുടരുമെന്ന് ബയോണ്‍ടെക് സിഇഒ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷമെങ്കിലും ഭൂമിയില്‍ തുടരുമെന്ന് ബയോണ്‍ടെക് സിഇഒ ഉഗുര്‍ സാഹിന്‍. ഒരു വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോണ്‍ടെക്കിന്റെ വാക്സീൻ ബ്രിട്ടനും യുഎസും ഉൾപ്പെടെ 45 ലധികം രാജ്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. യുകെയില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് സാഹിൻ പറഞ്ഞു.

ആറ് ആഴ്ചയ്ക്കുള്ളിൽ പുതിയ വൈറസ് വേരിയന്റിനായി വാക്സീൻ ക്രമീകരിക്കാമെന്നും സാഹിൻ പറഞ്ഞു. കൊവിഡിന്റെ പുതിയ വെല്ലുവിളി ഇന്ത്യയുൾപ്പെടെ ലോകമെമ്പാടും ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത് എന്ത് എന്ത് ഫലമുണ്ടാക്കുമെന്നത് കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisment