Advertisment

കോവിഡ് ബാധിച്ച് തമിഴ്‌നാട്ടില്‍ മാത്രം മരിച്ചത് 100 ഡോക്ടര്‍മാര്‍; കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കടലാസില്‍ മാത്രം

New Update

ചെന്നൈ: കോവിഡ് മഹാമാരിയില്‍ തമിഴ്‌നാട്ടില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാര്‍. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല.

Advertisment

publive-image

മൂന്ന് മാസം മുന്‍പാണ് തമിഴ്‌നാട്ടിലെ ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ മണിമാരന്‍ കോവിഡ് ബാധിച്ച് മരിച്ചത്. 39 വയസായിരുന്നു. ഡോക്ടര്‍ മരിച്ചതിന് പിന്നാലെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഭാര്യ നിഴല്‍ മൊഴി പറയുന്നു. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ പോലും കഴിയുന്നില്ല.

വീട് വെക്കുന്നതിനായി എടുത്ത് ബാങ്ക് ലോണ്‍ മുടങ്ങി കിടക്കുകയാണ്. അവര്‍ ദിനം പ്രതി വിളിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിരുന്നെങ്കില്‍ ബാങ്കിലെ കുടിശ്ശിക തീര്‍ക്കാനും ബാക്കി തുക കുട്ടികളുടെ വിദ്യഭ്യാസ ചെലവിനായി മാറ്റിവെക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ കോവിഡ് മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ മരിച്ചാല്‍ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ്പ്രഖ്യാപിച്ചിരുന്നു. ഇതുവരെ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്.

ഓരോ കുടുംബത്തിനും 25 ലക്ഷം വീതമാണ് ലഭിച്ചത്. പിന്നാലെ വന്ന ഡിഎംകെ സര്‍ക്കാരും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും അതും ഇതുവരെ നല്‍കിയിട്ടില്ല. തുക 50 ലക്ഷമായി ഉയര്‍ത്തണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

covid death
Advertisment