Advertisment

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ പൊന്‍കുന്നം സ്വദേശി മരിച്ചു

New Update

publive-image

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് പൊൻകുന്നം സ്വദേശി അമേരിക്കയിൽ മരിച്ചു. പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരനായിരുന്നു മാത്യു ജോസഫ്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും.

ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനായിരുന്നു മാത്യു ജോസഫ്. റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലായിരുന്നു താമസം. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്. ഇതോടെ കോവിഡ്-19 ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 25ആയി

america death covid mathew joseph
Advertisment